വികസനത്തിനായി ആഗ്രഹിക്കുന്നവര്‍ എന്‍ഡിഎയെ പിന്തുണക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തിലെ ജനങ്ങള്‍ക്ക് നല്ലത് വരണമെന്നതില്ല കേരളം മാറി മാറി ഭരിക്കുന്ന ഇടത് മുന്നണികള്‍ക്ക് ശ്രദ്ധ. അഴിമതിയും അക്രമവും മുഖമുദ്രയാക്കിയ ഇടത് വലത് മുന്നണി ഭരണത്തില്‍ നിന്ന് കേരളം മോചനം നേടണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എറണാകുളം പാലാരിവട്ടത്ത് എന്‍ഡിഎ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ജയിക്കുമ്പോഴെല്ലാം ബാരത് മതാ കി ജയ് വിളികള്‍ രാജ്യത്ത് മുഴങ്ങുമെന്നും മന്ത്രി പറഞ്ഞു. ഭാരത് മാതാ കി ജയ് വിളിക്കുന്നതിന് ചില കോണ്‍ഗ്രസുകാരും ഇടത് നേതാക്കളും എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ആരും ഭാരത് മാതാ കി ജയ് വിളിക്കാന്‍ നിര്ഡബന്ധിക്കേണ്ട കാര്യമില്ല, ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷങ്ങളില്‍ അത് മുഴങ്ങുക തന്നെ ചെയ്യും. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്പിച്ചപ്പോള് ആയിരക്കണക്കിന് പേര് ഭാരത് മാതാ കി ജയ് വിളിച്ച് രാത്രിയില്‍ തെരുവിലിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സൗരോര്‍ജ്ജത്തെ പോലും അഴിമതിക്കായി ഉപയോഗിക്കുന്നവരാണ് കേരളം ഭരിക്കുന്നത്. ആകാശത്തിലും ഭൂമിയിലും അഴിമതി നടത്തിയവരാണ് യുപിഎ സര്‍ക്കാര്‍. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം, ടു ജി സ്പെക്ട്രം അഴിമതികള്‍ ഇതിന് തെളിവാണ്. അഗസ്റ്റ വെസ്റ്റ് ലാന്‍ഡില്‍ ഇന്ത്യ്ക്ക് കൈക്കൂലി കൊടുത്തവര്‍ അവിടെ പിടിയിലായി. കൈക്കൂലി വാങ്ങിയവര്‍ ആരാണെന്നാണ് ഇനി അറിയേണ്ടത്. ഭരണം ലഭിച്ച് രണ്ട് വര്‍ഷമായിട്ടും അഴിമതിയെന്ന ഒരു വാക്ക് പോലും എന്‍ഡിഎ മന്ത്രിമാരെ കുറിച്ച് ഉന്നയിക്കാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രാഹുല്‍ ഈശ്വര്‍, സ്ഥാനാര്‍ത്ഥി സജി എന്നിവര്‍ പങ്കെടുത്തു.
Discussion about this post