തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട ആക്ഷേങ്ങള്‍, നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പരാതികളുണ്ടെങ്കില്‍ അവ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. ബിഡിജെഎസിന്റെ പ്രകടനത്തില്‍ അതൃപതികളൊന്നുമില്ലെന്നും എന്‍ഡിഎ വിപുലപ്പെടുത്തുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പാലക്കാട്ടെയും ചെങ്ങന്നൂരിലെയും തോല്‍വികളെച്ചൊല്ലി സ്ഥാനാര്ഥികളായിരുന്ന ശോഭാ സുരേന്ദ്രനും പി.എസ്.ശ്രീധരന് പിള്ളയുമാണ് പരാതികളുമായെത്തിയത്. തന്റെ തോല്‍വിക്ക് പിന്നില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ശോഭാ സുരേന്ദ്രന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കിയിരുന്നു. തോല്‍വിയുമായി ബന്ധപ്പെട്ട പരാതികള്‍ 27ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ പരിശോധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
Discussion about this post