കൊച്ചി: നടന് ജയറാം വാക്കുപാലിച്ചു. പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കുടംബത്തിന് സഹായധനമെത്തിച്ചു. തന്റെ പുതിയ ചിത്രമായ ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതത്തിന്റെ ഒരു ഭാഗമാണ് കൈമാറിയത്. ഇന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി രാജേശ്വരിയ്ക്ക് രണ്ടു ലക്ഷം രൂപ കൈമാറി. ചിത്രം ആദ്യ ആഴ്ചകളില്‍ നേടിയ ലാഭത്തിലെ ഒരു വിഹിതമാണിതെന്നും നടന് പറഞ്ഞു. നേരത്തെ ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ജയറാം ആടുപുലിയട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ അമ്മയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ജിഷയുടെ അമ്മയേ പോലെ ആയിരക്കണക്കിന് അമ്മമാര്‍ ഇന്ന് ദുഃഖം അനുഭവിക്കുന്നുണ്ട്. അവര്‍ക്കു വേണ്ടി ലോകമെമ്പാടുമുള്ള ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും രാജേശ്വരിയെ ആശ്വസിപ്പിച്ചുകൊണ്ട് ജയറാം പറഞ്ഞു. പെരുമ്പാവൂരില്‍ കഷ്ടത അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രദേശവാസികളെ ഉള്‍പ്പെടുത്തി സഹായ സമിതി രൂപീകരിക്കുമെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജയറാം പറഞ്ഞു.
Discussion about this post