തിരുവനന്തപുരം: വിരമിക്കുന്ന ദിവസം യൂണിയന് നേതാവിന് സംസ്ഥാന സര്‍ക്കാര്‍ വഴി വിട്ട നിയമനം നല്‍കിയതായി ആരോപണം. ഇന്ന് വിരമിച്ച കെജിഒഎ സംസ്ഥാന സെക്രട്ടറി പ്രൊഫ.വി.ശശികുമാറിനാണ് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാളായി ചട്ടവിരുദ്ധമായി നിയമനം നല്‍കിയത്. ഒരു മണിക്കൂര്‍ നേരത്തേക്കായിരുന്നു നിയമനം. നാല് മണിക്കാണ് നിയമന ഉത്തരവ് നല്‍കിയത്. അഞ്ച് മണിവരെ ശശികുമാര്‍ പ്രിന്‍സിപ്പാളായി.
പെന്ഷന് വര്ധനയ്ക്കുവേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പ്രമോഷന് എത്തിയതോടെ പെന്‍ഷനില്‍ വന്‍ വര്‍ദ്ധനയുണ്ടാകും കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിന് പ്രത്യേക അപേക്ഷ ക്ഷണിക്കണമെന്നാണ് ചട്ടം. എന്നാല്‍ ശശികുമാര്‍ അപേക്ഷയൊന്നും നല്‍കിയിരുന്നില്ല. കോട്ടയം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രഫസറായിരുന്നു വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ അടുത്തയാളു കൂടിയായ
ശശികുമാര്‍. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ എഞ്ചിനിയറിംഗ് കോളേജില്‍ പ്രിന്‍സിപ്പലാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശുപാര്‍ശ എഴുതി വാങ്ങി.
എഞ്ചിനിയറിംഗ് കോളേജില്‍ ഒരു പ്രിന്‍സിപ്പല്‍ ഒഴിവുണ്ടെന്നായിരുന്നു ശുപാര്‍ശ. ഇതു പ്രകാരം ബാക്കിയെല്ലാം വേഗത്തില്‍ നടന്നു. തിരുവനന്തപുരത്തെ പ്രിന്‍സിപ്പലിന് പാലക്കാട്ടേക്ക് സ്ഥലം മാറ്റം. അങ്ങനെ തിരുവനന്തപുരത്തെ ഒഴിച്ചിട്ടു. അതിന് ശേഷം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയെന്ന് വരുത്തി ശശികുമാറിനെ നിയമിച്ചു. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ അതിവേഗം ഫയലില്‍ ഒപ്പിട്ടായിരുന്നു എല്ലാം.
Discussion about this post