മഥുര: യുപിയില്‍ പോലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്പി ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 പേര് കയ്യേറ്റക്കരാണ്. നൂറോളം പേര്‍ക്കു പരിക്കേറ്റു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. മധുര എസ്പി മുകുള്‍ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. മഥുര ജവഹര്‍ ബാഗിലെ അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.
കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയില്‍ സ്വാധീന് ഭാരത് സുഭാഷ് സേന പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവമുണ്ടായത്. അലഹബാദ് ഹൈക്കോടതിയുടെ വിധിപ്രകാരമായിരുന്നു നടപടി. കയ്യേറ്റക്കാര്‍ തോക്കും സ്ഫോടന വസ്തുക്കളും കരുതിയിരുന്നതായി പൊലീസ് പറഞ്ഞു. മൂവായിരത്തോളം കുടിയേറ്റക്കാരാണ് ഇവിടെയുള്ളത്.
Discussion about this post