ഡല്‍ഹി: ദേശീയപാതാ വികസനത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അറുപത് ശതമാനം ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്താല്‍ റോഡ് നിര്‍മാണം തുടങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാത നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു പണം തടസമാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.എസ്.അച്യുതാനന്ദന് കാബിനറ്റ് പദവി നല്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് മുന്നില്‍ നിര്ദ്ദേമൊന്നും വന്നിട്ടില്ല. പൊതുപ്രവര്‍ത്തനത്തിന് പ്രായം തടസമല്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ല. ലാവലിന്‍ കേസ് ഇപ്പോള്‍ നിലവിലില്ല. ഇത്തരമൊരു കേസ് നിലനില്‍ക്കില്ലെന്ന് കോടതി തന്നെ ഉത്തരവിട്ടതാണ്. തലശേരിയില്‍ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല. ഇക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post