യോഗാ മതേതരമാക്കണമെന്ന സിപിഎം നിലപാടിനെ പരിഹസിച്ച് മാധ്യമനിരൂപകനും, രാഷ്ട്രീയ നിരീക്ഷകനും, എഴുത്തുകാരനുമായ അഡ്വക്കറ്റ് എ ജയശങ്കര്‍ രംഗത്ത്. യോഗാഭ്യാസം മതനിരപേക്ഷമാക്കണം എന്ന് പറയുന്ന ജയശങ്കര്‍ അമ്പാടിമുക്കിലെ സഖാക്കളുടെ ശ്രീകൃഷ്ണജയന്തി ആഘഷം ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്ന് കളിയാക്കുന്നു.
”യോഗാഭ്യാസം മതനിരപേക്ഷമാകണം. പതഞ്ജലി സൂക്തത്തിനുപകരം ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കണം. അമ്പാടിമുക്ക് സഖാക്കളുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷമാകണം ഇക്കാര്യത്തില്‍ നമുക്ക് മാതൃക.
യോഗാഭ്യാസം മാത്രമല്ല ആയുര്‍വേദവും മതേതരമാകണം. ധന്വന്തരിയുടെ സ്ഥാനത്തു ശൈലജ ടീച്ചറെ പ്രതിഷ്ഠിക്കണം. അതുപോലെ കര്‍ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങള്‍ ഒഴിവാക്കി വിപ്ലവഗാനങ്ങള്‍ ശാസ്ത്രിയമായി ആലപിക്കാന്‍ കഴിയണം. പ്രാക്കുളം ബേബി ഭാഗവതരുടെ ഉപദേശം ഇക്കാര്യത്തില്‍ തേടാവുന്നതാണ്.
ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയുമൊക്കെ മതനിരപേക്ഷമാകണം. മതേതര മാര്‍ഗംകളിയും മതേതര മാപ്പിളപ്പാട്ടും വികസിപ്പിച്ചെടുക്കണം.
കലാമണ്ഡലത്തിലെ സിലബസ് പരിഷ്ക്കരിക്കണം. ഓട്ടം തുള്ളലിനും കുടിയാട്ടത്തിനുമൊപ്പം ഒപ്പനയും ദഫ്മുട്ടും കോലുകളിയും പരിശീലിപ്പിക്കണം. നളചരിതം, തോരണയുദ്ധം, കിര്‍മീരവധം, ബാലിവിജയം മുതലായ കാലഹരണപ്പെട്ട കഥകള്‍ ഉപേക്ഷിക്കണം. പകരം കുലംകുത്തിവധം, പിണറായി വിജയം എന്നിങ്ങനെ മതേതര പുരോഗമന ആട്ടക്കഥകള്‍ പഠിപ്പിക്കണം.”-ജയശങ്കര്‍ എഴുതുന്നു.
യോഗ മതേതരമാക്കണമെന്ന ആഹ്വാനവുമായി സിപിഎം നേതാക്കള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചേതന യോഗ എന്ന പേരില്‍ രാജ്യാന്തര യോഗാദിനം ആചരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനതല യോഗാചരണത്തിനിടെ സംസ്കൃത കീര്‍ത്തനം ചൊല്ലിയതിനെതിരെ മന്ത്രി കെ.കെ ഷൈലജ രംഗത്തെത്തിയതും വലിയ വിവാദമായി.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/885012511628476/?type=3&theater” bottom=”30″]
Discussion about this post