ഗ്വാഹട്ടി: അതിര്‍ത്തിയിലെ അരുണാചല്‍ ഗ്രാമങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദം ചൈന ഉന്നയിച്ചേക്കുമെന്നു മുഖ്യമന്ത്രി കലിഖോ പുല്. അതിര്‍ത്തിയില്‍ ചൈനിസ് നുഴഞ്ഞ് കയറ്റം തടയാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ ഉപജീവന മാര്‍ഗം തേടി നഗരങ്ങളിലേക്കു കുടിയേറുന്നതോടെ, അവികസിതമായ അതിര്‍ത്തിഗ്രാമങ്ങളില്‍ ചൈനീസ് പട്ടാളം നുഴഞ്ഞുകയറാനിടയുണ്ടെന്നും പുല് മുന്നറിയിപ്പ് നല്തി.
അതിര്‍ത്തി ഗ്രാമങ്ങളില്‍ ജനവാസം കുറഞ്ഞാല്‍ ചൈനയ്ക്കു അനായാസം നുഴഞ്ഞുകയറാന്‍ കഴിയുമെന്നതിനാല്‍ അവിടേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
Discussion about this post