പെരുന്ന: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍എസ്എസ്). ദേവസ്വം നിയമനങ്ങള്‍ പിഎഎസ് സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ബജറ്റ് അവതരണ സമ്മേളനത്തില്‍ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സമ്മേളനമാണ് രാവിലെ പെരുന്നയിലെ എന്‍എസ്എസ് പ്രതിനിധിസഭാ മന്ദിരത്തില്‍ ആരംഭിച്ചത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ബജറ്റ് അവതരിപ്പിക്കും. പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. 2015-16 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടും ബജറ്റ് സമ്മേളനത്തില്‍ പാസാക്കും.
Discussion about this post