ഇസ്ലാമാബാദ്: പാക് നദികളെ മോചിപ്പിക്കുന്നതിനായി ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക് തീവ്രവാദ സംഘടനയായ ജമാഅത്തുദ്ദഅവയുടെ നേതാവുമായ ഹാഫിസ് മുഹമ്മദ് സയീദ്. പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍ക്കോട്ടില്‍ ജമാഅത്തുദ്ദഅവ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സയീദ്. കശ്മീരിന്റെ സ്വതന്ത്ര്യത്തിനായുള്ള ആവശ്യം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്നും സയീദ് അഭിപ്രായപ്പെട്ടു.
കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വിമത വനിതാ സംഘടനയുടെ നേതാവ് അസിയ അന്ദ്രാബി കാശ്മീരിലെ സ്ഥിതിഗതികളില്‍ മാറ്റം വന്നതായി തന്നോട് പറഞ്ഞു. കശ്മീരിന്റെ സ്വാതന്ത്രത്തിനായി സമരം ചെയ്യാന്‍ യുവാക്കളായ കൂടുതല്‍ ആളുകള്‍ കടന്നുവരുന്നത് ഈ വാദം ഉയര്‍ത്തുന്നവര്‍ക്ക് പുതിയ ഊര്‍ജമാണ് നല്‍കുന്നത്.
ഇറാന്, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള പാക്കിസ്ഥാന്റെ വിദേശനയത്തില്‍ മാറ്റം വരുത്തേണ്ട സമയമായെന്നും. ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിക്കെതിരെയുള്ള ഗൂഢാലോചനയെ ശക്തമായി നേരിടുമെന്നും ഹാഫിസ് പറഞ്ഞു.
Discussion about this post