താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വിമാന ഇന്ധനം ചോരുന്നു. പുലര്‍ച്ചെ നാലു മണിയോടെ താനൂര്‍ പ്രിയ ടാക്കീസിന് സമീപം 20000 ലിറ്റര്‍ വിമാന ഇന്ധനവുമായി വന്ന ടാങ്കറാണ് മറിഞ്ഞത്.
എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു വിമാന ഇന്ധനം.
ടാങ്കര്‍ ലോറി ക്രെയിന്‍ പയോഗിച്ച് ഉയര്‍ത്താനുള്ള പൊലീസിന്റെയും അഗ്‌നിശമനസേനയുടെയും ശ്രമം പുരോഗമിക്കുന്നു. പ്രദേശത്ത് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. സ്‌ഫോടനത്തിന് സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ ലോറി െ്രെഡവര്‍ക്കോ ക്ലീനര്‍ക്കോ പരിക്കില്ല.
Discussion about this post