തിരുവനന്തപുരം: ജിഷ വധക്കേസില്‍ മുഖ്യമന്ത്രി അസത്യം പറയുന്നുവെന്ന് രമേശ് ചെന്നിത്തല. മുന്‍ അന്വേഷണസംഘം കണ്ടെത്തിയതിനേക്കാള്‍ കൂടുതലായി എന്താണ് പുതിയ അന്വേഷണസംഘം കണ്ടെത്തിയതെന്നും ചെന്നിത്തല ചോദിച്ചു. വസ്തുതകളറിയാതെ മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കുടുംബാംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് മൃതദേഹം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജിഷ വധക്കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. മൃതദേഹം ദഹിപ്പിക്കരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ദഹിപ്പിച്ചത് വലിയ വീഴ്ചയാണ്. പൊലീസ് ബോധം നഷ്ടപ്പെട്ടപോലെ പെരുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവുകള്‍ നശിക്കാതെ സൂക്ഷിക്കേണ്ട ബാധ്യത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു എന്നിട്ടും തെളിവുകള്‍ നശിപ്പിച്ചു. അപാകതകള്‍ പറ്റിയെങ്കിലും പൊലീസിന്റെ മികവുകൊണ്ടു തന്നെയാണ് പ്രതിയെ പിടികൂടാനായത്. ശനിയാഴ്ച കൊച്ചിയില്‍ ഇത്തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ ഈ പ്രതികരണം.
Discussion about this post