ബെര്‍ലിന്‍: ജര്‍മനിയില്‍ പാസഞ്ചര്‍ ട്രെയിനില്‍ കോടാലിയുമായി ഓടിക്കയറിയ അഫ്ഗാന് അഭയാര്‍ത്ഥിയായ പതിനേഴുകാരന് നിരവധിപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. തെക്കുകിഴക്കന്‍ മേഖലയായ ബവേറിയയിലെ വിര്സ്ബര്ഗ് നഗരത്തിലാണ് സംഭവം.
ട്രെയിനില്‍ കയറിയ കൗമാരക്കാരന് കോടാലിയും കത്തിയും ഉപയോഗിച്ച് യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. അഫ്ഗാന് അഭയാര്‍ഥിയാണ് കൊല്ലപ്പെട്ട പതിനേഴുകാരനെന്നാണ് സൂചന.
കഴിഞ്ഞവര്‍ഷം മാത്രം പത്തു ലക്ഷത്തോളം പേരാണ് അഭയാര്‍ഥിയായി ജര്‍മനിയിലെത്തിയത്. ഇതില്‍ ഒന്നരലക്ഷത്തോളം പേര് അഫ്ഗാന്‍കാരാണ്. കൊല്ലപ്പെട്ട പതിനേഴുകാരന് അഭയാര്‍ഥിയായി രാജ്യത്തേക്ക് എത്തിയതാണോ അതോ വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന അഫ്ഗാന് പൗരനാണോ എന്നത് വ്യക്തമല്ല.
Discussion about this post