ഭോപ്പാല്‍: മത പരിവര്‍ത്തനത്തിന് നടത്തിയെന്നാരോപിച്ച് പാസ്റ്റര്‍ക്കും സുഹൃത്തിനും മര്‍ദ്ദനം. മദ്ധ്യപ്രദേശിലെ രേവയില്‍ നടന്ന സംഭവത്തില്‍ 13 പേരെ പോലിസ് പിടികൂടിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോയശേഷം വസ്ത്രമുരിഞ്ഞ് കെട്ടിയിട്ട് പാസ്റ്ററെയും സംഘത്തെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസ് എത്തിയതിന് ശേഷമാണ് നാട്ടുകാരടങ്ങിയ സംഘം ഇരുവരെയും മോചിപ്പിച്ചത്.
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൗഗഞ്ച് പോലീസ് സ്റ്റേഷന് സമീപത്ത് പഹാഡി ഗ്രാമത്തില്‍ ഗദ്ര മോഹല്ലക്കാരായ രാംലാല്‍ കോരി എന്ന പാസ്റ്റര്‍ക്കും അദ്ദേഹത്തിന്റെ സുഹൃത്ത് നന്ദലാല്‍ കോരിക്കും ആണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ചേര്‍ന്ന് ഇവിടെ ഒരു ക്രിസ്തീയ കൂട്ടായ്മ നടത്തി വരികയായിരുന്നു. ബംജ്റഗ് ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പാസ്റ്ററുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പിടികൂടിയവരില്‍ ബജ്രംഗദള് പ്രവര്‍ത്തകരില്ല.
നിര്‍ബ്ബന്ധിത മതംമാറ്റത്തിന് ശ്രമിച്ചു എന്നാരോപിച്ച് ബജ്രംഗദളുകാര്‍ സമര്‍പ്പിച്ച പരാതിയില്‍ പാസ്റ്റര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
രാംലാലും നന്ദലാലും ചേര്‍ന്ന് സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കെ അരവിന്ദ് തിവാരി എന്നയാളുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ബജ്രംഗദള് പ്രവര്‍ത്തകര്‍ എത്ത് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന ഇവരെ പലതവണ താക്കിത് ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേഖലയില്‍ വ്യപാകമായ മതപരിവര്‍ത്തന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു.
Discussion about this post