ലഖ്നൗ: വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എബിപി ന്യൂസ്-സീസെറോ സര്‍വ്വേ, സര്‍വ്വേയില്‍ പങ്കെടുത്ത 32 ശതമാനം പേര് ബിജെപി അധികാരത്തി്ലെത്തുമെന്ന് കരുതുന്നു. സമാജ് വാദി പാര്‍ട്ടിയെ 26 ശതമാനം പേരും ബിഎസ്പിയെ 24 ശതമാനം പേരും പിന്തുണക്കുന്നു, കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറയുന്നത് ഏഴ് ശതമാനമാണ്. നാല് ശതമാനം പേര് തൂക്ക് സഭ വരുമെന്ന് പറയുമ്പോള്‍ ഏഴ് ശതമാനം പേര് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ട് നിന്നു.
ജൂലായ് 24 മുതല്‍ 25 വരെ യുപിയിലെ പത്ത് നിയമസഭ മണ്ഡലങ്ങളിലാണ് എബിപി ന്യൂസ് സര്‍വ്വേ സംഘടിപ്പിച്ചത്. ആയിരത്തോളം പേരാണ് സര്‍വ്വേയില്‍ പങ്കാളികളായത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര് പിന്തുണക്കുന്നത് അഖിലേഷ് യാദവിനെയാണ്, 28 ശതമാനം പേര് അഖിലേഷിനെ പിന്തുണക്കുമ്പോള്‍ 25 ശതമാനം പേര് മായാവതിയെ തുണക്കുന്നു. ബിജെപി എംപി യോഗി ആദിത്യനാഥിനെ 27 ശതമാനം പേര് പിന്തുണക്കുന്നുണ്ട്.
78 ശതമാനം പേര് വികസനമാണ് തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യമായി കാണുന്നത്. ഏഴ് ശതമാനം പേര് ജാതിയ്ക്ക് മുന്‍ഗണന നല്കുന്നു.അഞ്ച് ശതമാനം പേര് മതം നിര്‍ണായകമെന്ന് അഭിപ്രായമുള്ളവരാണ്,
Discussion about this post