ആര്‍ടി ഓഫിസിലെ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ജന്മദിനാഘോഷ വിവാദം സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തുന്നു. ചീഫ് സെക്രട്ടറിയോട് സംഭവം അന്വേഷിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ഗതാതഗ മന്ത്രിയുമായി തച്ചങ്കരി നാളെ കൂടിക്കാഴ്ച നടത്തും. സംഭവത്തെ കുറിച്ച് മന്ത്രി ഗതാഗത കമ്മീഷണറില്‍ നിന്ന് വിശദീകരണം തേടും, ഗതാഗതമന്ത്രി വിഷയം മുഖ്യമന്ത്രി പിണറായി വിജയനെയും ധരിപ്പിക്കും.
ഇന്നലെ തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വിവിധ ആര്‍ടി ഓഫിസുകളില്‍ മധുരം വിതരണം ചെയ്യാന്‍ ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ കത്താണ് വിവാദമായത്. ഇത്തരമൊരു കീഴ്വഴക്കം തെറ്റായ സന്ദേശം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Discussion about this post