റിയോ: ഒളിമ്പിക്സില്‍ ഇന്ത്യന്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആദ്യമെഡല്‍ നേടി സാക്ഷി മാലിക്ക്. വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ മത്സരത്തില്‍ മത്സരിച്ച സാക്ഷി മാലിക്കാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. വെങ്കലപ്പോരില്‍ 50ന് പിന്നില്‍ നിന്ന ശേഷം, പൊരുതിക്കയറിയാണ് സാക്ഷി മാലിക്ക് മെഡലണിഞ്ഞത്. കിര്‍ഗിസസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്ക്കെതിരെ 85നായിരുന്നു സാക്ഷിയയുടെ വിജയം.
അവസാന സെക്കന്‍ഡിലും തളരാതെ പോരാടുന്ന സാക്ഷി മാലിക്ക് അര്‍ഹിച്ച നേട്ടമായിരുന്നു ഈ വെങ്കലമെഡല്‍. ഗുസ്തിയില്‍ ഇന്ത്യക്കായി ഒരു മെഡല്‍ നേടുന്ന ആദ്യ വനിതയാണ് ഹരിയാനക്കാരിയായ സാക്ഷി മാലിക്ക്. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരവും മെഡല്‍ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയുമാണ് സാക്ഷി.
വീഡിയൊ-
https://www.youtube.com/watch?v=dWTlRjJxK_M
Discussion about this post