കൊച്ചി: കമ്പനിയെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി മലബാര്‍ഗോള്‍ഡ് & ഡയമണ്ട്സ് ജ്വല്ലറിഅധികൃതര്. ആഗോള തലത്തില്‍ വിശ്വാസ്യത നേടിയ ഈ ബ്രാന്റിനെതിരെയുള്ള കുല്സിത പ്രചരണങ്ങള്‍ക്കെതിരെ കരുതിയിരിക്കാന്‍ കമ്പനി തങ്ങളുടെ ഇടപാടുകാരോടും നിക്ഷേപ പങ്കാളികളോടും പൊതു ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. പാക്കിസ്ഥാന്റെ ദേശീയ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പാക് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എന്ന സോഷ്യല്‍മീഡിയകളില്‍ വ്യാജപ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യമുള്ള ഒരു മണി എക്സേഞ്ച് കമ്പനി നടത്തിയ പരിപാടിയുടെ ചിത്രമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. പ്രസ്തുത കമ്പനിയുടെ ലോഗോ ചിത്രത്തില്‍ വ്യക്തമായി കാണു്ന്നുണ്ടെന്നും മലബാര്‍ ഗോള്‍ഡ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പാക്കിസ്ഥാന് സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രവുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മലബാര്‍ഗോള്‍ഡ് & ഡയമണ്ട്സ് അധികൃതര്‍ അറിയിച്ചു. വ്യാജപ്രചരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ പരാതിയില്‍ ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാക് സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ച് ജ്വല്ലറി വിവാദത്തില്‍ പെട്ടിരുന്നു. മറ്റ് രാജ്യങ്ങളിലും ശാഖകളുള്ളതിനാലാണ് പാക് സ്വാതന്ത്ര്യദിനം സംബന്ധിച്ച പരസ്യം അബദ്ധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഇതിന് പിറകെയാണ് പാക് സ്വാതന്ത്ര്യദിന കേക്ക് മുറിച്ച് ജ്വല്ലറി ആഘോഷിക്കുന്ന ‘ഫോട്ടോ’ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്,
Discussion about this post