ഡല്‍ഹി: പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം അഭിനയിച്ചാല്‍ ഇനി താരങ്ങള്‍ക്കും പിടിവീഴും. അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം വരെ പിഴയും കിട്ടിയേക്കാവുന്ന ശിക്ഷയാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. പരസ്യത്തില്‍ തല കാണിക്കുന്ന നടീ നടന്മാര് നാട്ടുകാര്‍ക്ക് പരസ്യങ്ങളില്‍ നല്കുന്ന തെറ്റായ അവകാശവാദങ്ങള്‍ ശരി വെയ്ക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഉപഭോക്തൃ സംരക്ഷണ ബില്ലിലാണ് ഇക്കാര്യങ്ങള്‍. ചില്ലറ ഭേദഗതികളോടെ ഉടന്‍ മന്ത്രിസഭ നിര്‍ദേശം പരിഗണിച്ചേക്കും. ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങള്‍ക്കെതിരേ പരാതി ഉണ്ടായാല്‍ അതില്‍ കുടുങ്ങുക അവകാശവാദം ശരി വെയ്ക്കുന്ന പരസ്യ മോഡല്‍ ആയിരിക്കും. ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ചുമതല താരങ്ങളുടെ ചുമലില്‍ ആയിരിക്കുമെന്നും അത് ചിലപ്പോള്‍ ജയില്‍ ശിക്ഷയിലും പിഴയിലും അവസാനിച്ചേക്കുമെന്നുമാണ് സൂചന.
പരസ്യവുമായി ബന്ധപ്പെട്ട ബില്ലില്‍ ‘ശരി വെയ്ക്കല്‍’ ‘ശരി വെയ്ക്കുന്ന വ്യക്തി’ എന്നിവ കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. പരസ്യവുമായി ബന്ധപ്പെട്ട പരാതി ഉണ്ടായാല്‍ അതില്‍ ഉത്തരവാദിത്വം പറയേണ്ട ബാധ്യതയും നിരപരാധിത്വം തെളിയിക്കേണ്ടതായും താരത്തിന് വരും. ആദ്യത്തെ തെറ്റിന് രണ്ടു വര്‍ഷം തടവും പത്തുലക്ഷം പിഴയും ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷവൂം അമ്പതുലക്ഷവുമായി മാറുകയും ചെയ്യും. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപീകരിക്കുകയും അതോറിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതുമാണ് രീതി.
Discussion about this post