ഡല്‍ഹി: സിംഗൂരിലെ കര്‍ഷകപ്രശ്നം കൈകാര്യം ചെയ്ത സിപിഎം രീതിയെ വിമര്‍ശിച്ച് സിപിഐ. വിഷയം കൈകാര്യം ചെയ്തത് ശരിയായ രീതിയില്ലല്ലെന്ന് സിപിഐകേന്ദ്ര നേതൃത്വം ആരോപിച്ചു. രാജ്യത്തെ ഇടത്പക്ഷത്തെ മുഴുവനായി നാണം കെടുത്തി. ഇടത്പക്ഷത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുവെന്നും സിപിഐ കുറ്റപ്പെടുത്തി.
സിംഗൂരില്‍ കര്‍ഷകര്‍ക്ക് മാന്യമായ നഷ്ടപരിഹാരമോ ഭൂമിയോ നല്‍കാമായിരുന്നു എന്നാണ് സിപിഐ വിലയിരുത്തല്‍. സിംഗൂരിലെ ഭൂമി പ്രശ്നത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
Discussion about this post