തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷ വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി.എസ്.അച്യുതാനന്ദന്. അധ്യക്ഷനായി ചുമതലയേറ്റോ എന്ന ചോദ്യത്തിന് ചുമതലയേല്‍ക്കുന്നത് വൈകുന്നതിന്റെ കാരണം പ്രഖ്യാപിച്ചവരോട് ചോദിക്കണമെന്നും അദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ മാസം ചുമതലയേറ്റന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.
അതേസമയം, ബാബുവിനെതിരായി വിജിലന്‍സ് കണ്ടെത്തിയത് നഗ്നമായ അഴിമതിയെന്നും വിഎസ് പറഞ്ഞു. തടിതപ്പാനായി കോണ്‍ഗ്രസ് ന്യായങ്ങള്‍ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post