നാഗ്പൂര്‍: പതഞ്ജലി സ്വദേശി ജീന്‍സുകള്‍ വിപണിയില്‍ എത്തിക്കുമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. വസ്ത്രവ്യാപാര രംഗത്തേക്കും ചുവടു വയ്ക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി പതഞ്ജലി സ്വദേശി ജീന്‍സുകള്‍ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മാര്‍ക്കറ്റുകള്‍ ലക്ഷ്യമിട്ട് ബാബാ രാംദേവിന്റെ പതഞ്ജലി ഭാവിയില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രവേശിക്കാന്‍ ലക്ഷ്യമിടുന്നു. നേപ്പാളിലും ബംഗാളിലും യൂണിറ്റുകള്‍ ആരംഭിച്ച പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് രാംദേവ് അവകാശപ്പെടുന്നു. കൂടാതെ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് പോലുള്ള രാജ്യങ്ങളിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി യൂണിറ്റുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡ, അസര്‍ഭായിജാന്‍ തുടങ്ങിയ രാജ്യങ്ങളിലും പതഞ്ജലി മാര്‍ക്കറ്റ് കീഴടക്കി കഴിഞ്ഞുവെന്നാണ് രാംദേവിന്റെ വാദം.
വസ്ത്രവ്യാപാര രംഗത്തേക്കും ചുവടു വയ്ക്കാനൊരുങ്ങുന്ന പതഞ്ജലി സ്വദേശി ജീന്‍സുകള്‍ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വിപണിയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ ബ്രാന്‍ഡുകളോട് കിടപിടിക്കാനായാണ് ഇത്തരമൊരു തീരുമാനം. യുവാക്കളില്‍ നിന്നും നിരവധി അഭ്യര്‍ത്ഥനയാണ് ഇതിനായി ഉണ്ടായിട്ടുള്ളതെന്നും രാംദേവ് പറഞ്ഞു.
Discussion about this post