ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ സരിതാ സിംഗിനെതിരെ കൈക്കൂലി കേസ്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ സരിത കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
അതേ സമയം പരാതി വ്യാജമാണെന്ന് സരിതാ സിംഗ് പ്രതികരിച്ചത്. തന്റെ ഓഫീസില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട ആളാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും എംഎല്‍എ പറയുന്നു. തന്റെ ലെറ്റര്‍പാഡും സ്റ്റാമ്പും മോഷണം പോയതായും പരാതിക്കാരന് നല്‍കിയിരിക്കുന്ന രേഖയിലെ ഒപ്പ് തന്റെയല്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സരിതാ സിംഗ് അറസ്റ്റിലായിരുന്നു.
Discussion about this post