പാലക്കാട്: ഗോവിന്ദചാമിയെ ചാര്‍ളി തോമസ് എന്ന പേരില്‍ മതം മാറ്റി എന്ന് ആരോപണമുയര്‍ന്ന ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന വീട്ടിലെത്തിയിരുന്നതായി സൗമ്യയുടെ അമ്മ സുമതിയുടെ വെളിപ്പെടുത്തല്‍.
ചാര്‍ളി തോമസിനെ ന്യായീകരിച്ച് ആകാശപ്പറവകള്‍ സംഘടിപ്പിച്ച നിര്‍മ്മല്‍ ജ്യോതി പ്രയാണം ആരംഭിച്ചത് തന്റെ വീട്ടില്‍ നിന്നാണെന്ന പ്രചരണം കളവാണെന്നും സുമതി ഒരു സ്വകാരയ ചാനലിനോട് പ്രതിക
ഗോവിന്ദചാമി എന്ന ചാര്‍ളി തോമസിനെയല്ല, കുറ്റകൃത്യത്തെയാണ് തള്ളിപ്പറയേണ്ടതെന്ന വാദം ഉയര്‍ത്തിയായിരുന്നു ആകാശപറവുകളുടെ പ്രചരണം. സൗമ്യയുടെ അമ്മയെ സ്വാധീനിക്കാനായി സുവിശേഷ പ്രാര്‍ത്ഥനകള്‍ നടത്താന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ കുടുംബാംഗങ്ങളും, നാട്ടുകാരും രംഗത്തു വന്നിരുന്നതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടിലെത്തിയ സുമതിക്ക് ഗോവിന്ദചാമിയ്ക്ക് അനുകൂലമായ ചിന്തിക്കാന്‍ ഉപദേശിക്കുകയും സുവിശേഷ പുസ്തകങ്ങള്‍ നല്‍കുകയും ചെയ്തു.
ഗോവിന്ദചാമിയെ ചാര്‍ളി തോമസ് എന്ന പേരില്‍ മതം മാറ്റിയ മിഷണറി സംഘമാണ് പ്രതിക്ക് നിയമസഹായവും, ധനസഹായവും നല്‍കിയതെന്ന ആരോപണം ശക്തമാണ്. കോടികള്‍ ഇവര്‍ ഇക്കാര്യത്തിനായി ചിലവഴിച്ചതായാണ് ആരോപണം.
കൊള്ള സംഘങ്ങളെയും, ജയില്‍ പുള്ളികളെയും മതം മാറ്റുന്ന പ്രവര്‍ത്തനങ്ങളിലാണ് ആകാശപ്പറവകളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തൃശൂര്‍ ഉള്‍പ്പെടെ ഡല്‍ഹിയിലും, മുംബൈയിലും തങ്ങള്‍ക്കു കേന്ദ്രങ്ങള്‍ ഇല്ലെന്ന് ആകാശപ്പറവകളിലെ പുരോഹിതര്‍ മാദ്ധ്യമചര്‍ച്ചകളില്‍ പറയുന്നുണ്ടെങ്കിലും അവരുടെ ആണയിടുമ്പോള്‍ വെബ്സൈറ്റുകളിലെ വിവരങ്ങള്‍ ഇത് നുണയെന്ന് വ്യക്തമാക്കുന്നതാണ്.
ഗോവിന്ദച്ചാമിക്കെതിരെ സംസാരിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്ന് സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി.
Discussion about this post