കോഴിക്കോട്: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 12 ലോക്സഭാ സീറ്റുകള്‍ നേടണമെന്ന് അമിത് ഷാ. കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ ഇലക്ഷനുള്ള സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ തന്നെ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക നേരത്തെ നല്കാന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്കി. സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങണം. എന്നാല്‍ 12 സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
Discussion about this post