തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം ആരംഭിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന് എന്നിവരും ഘടകക്ഷി എംഎല്‍എയായ അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. മുസ്ലീം ലീഗ് എംഎല്‍എമാരായ എന്‍. ഷംസുദ്ദീന്, കെ.എം. ഷാജി എന്നിവരും ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒപ്പമുണ്ട്.
ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും സി.ആര്. മഹേഷും നടത്തിവന്ന സമരം, ചൊവ്വാഴ്ച പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെത്തുടര്‍ന്ന് മാറ്റേണ്ടി വന്നതിനാലാണ് എംഎല്‍എമാര്‍ നിരാഹാരമനുഷ്ഠിക്കാന്‍ തീരുമാനിച്ചത്. ഇന്നു രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംഎല്‍എമാര്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്.
Discussion about this post