ഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണം വന്‍നാശം വിതച്ചതായി പാക് അധീന കശ്മീരിലെ പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് സി.എന്‍.എന്‍. ന്യൂസ് 18 ചാനലിന്റെ റിപ്പോര്‍ട്ട്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രവും ബുധനാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാക്കധീന കശ്മീരിലെ മിര്‍പുര്‍ റേഞ്ച് എസ്.പി. ഗുലാം അക്ബറാണ് ആക്രമണം നടന്നതായി ന്യൂസ് 18നോട് സമ്മതിച്ചത്. ഐ.ജി. എന്ന വ്യാജേന ഫോണ്‍ ചെയ്ത സി.എന്‍.എന്നിന്റെ ജേണലസ്റ്റിനോടാണ് ഇദ്ദേഹം ആക്രമണവിവരം വെളിപ്പെടുത്തിയത്. അഞ്ചുപട്ടാളക്കാരും ഒട്ടേറെ ഭീകരരും കൊല്ലപ്പെട്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. ആക്രമണത്തെക്കുറിച്ച് പാകിസ്ഥാന് സൈന്യത്തിന് ഒരു ധാരണയില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ പാക് സൈന്യം ഉടന്‍ തന്നെ മാറ്റിയെന്നും ഫോണ്‍ സംഭാഷണത്തില്‍ എസ്പി വെളിപ്പെടുത്തുന്നുണ്ട്.
ഐജി മുഷ്താഖ് വിളിക്കുന്നു എന്ന വ്യാജേനയാണ് ന്യൂസ് 18 മാധ്യമ പ്രവര്ത്തകന് എസ്പിയെ വിളിച്ചത്. ആക്രമണം നടന്ന പ്രദേശങ്ങളും കൊല്ലപ്പെട്ട പാക് സൈനികരുടെ പേരുകളും എസ്പി വെളിപ്പെടുത്തുന്നുണ്ട്. ഭിംബെറിലെ സമാന, പൂഞ്ചിലെ ഹസീര, നീലത്തെ ദുധ്നിയാല്, ഹാതിയന് ബാലയിലെ കയാനി എന്നീ പ്രദേശങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് എസ്പി വിശദീകരിക്കുന്നുണ്ട്. മിന്നലാക്രമണത്തിന് ശേഷം പാക് സൈന്യം ഈ പ്രദേശങ്ങള്‍ ഒഴിപ്പിച്ചുവെന്നും ആരേയും അങ്ങോട്ട് പ്രവേശിപ്പിക്കുന്നില്ലെന്നും എസ്പി അറിയിച്ചു.
തീവ്രവാദ താവളങ്ങളില്‍ കനത്ത ആള്‍നാശം ഉണ്ടായതായും താത്കാലികതാവളങ്ങള് തകര്‍ന്നതായും കനത്ത വെടിവെപ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദം കേട്ടതായും ദൃക്സാക്ഷികളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രം ഇന്നലെ റിപ്പോര്‍ട്ടുചെയ്തിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കയറ്റി അജ്ഞാതകേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃക്സാക്ഷികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ദുധ്നിയാല് പ്രദേശത്തെ രണ്ട് ദൃക്സാക്ഷികളില്നിന്നാണ് പ്രധാന വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കുപ്വാരയ്ക്കുസമീപം ഇന്ത്യയുടെ മിലിട്ടറി പോസ്റ്റായ ഗുലാബില്നിന്ന് നിയന്ത്രണരേഖയ്ക്കപ്പുറം നാലു കിലോമീറ്റര്‍ ഉള്ളിലാണ് ഈ പ്രദേശം. ഇതിനടുത്ത് അല്ഹാവി പാലത്തിനുസമീപം തകര്‍ന്ന കെട്ടിടം കണ്ടതായി ഇവര്‍ പറയുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിന് മുമ്പുള്ള ഭീകരരുടെ അവസാനതാവളമാണ് അല്ഹാവി പാലം.
ഗുലാം… ഐജി മുഷ്താഖാണ് സംസാരിക്കുന്നത് നിങ്ങള്‍ക്ക് സുഖമായിരിക്കുന്നോ……?
സര്, ദൈവകൃപയാല്‍ ഞാന്‍ നന്നായിരിക്കുന്നു
അവിടെ എന്താണ് സംഭവിക്കുന്നത്, ?
നിങ്ങളുടെ ഏരിയയില്‍ ഭയങ്കരസംഘര്ഷം നിലനില്ക്കുന്നുണ്ടല്ലോ….?……
അതെ സര്, അതിര്‍ത്തി പ്രദേശത്താണ് പ്രശ്നം. പക്ഷേ ഇന്ന് രാവിലെ മുതല്‍ സംഘര്‍ഷത്തിന് ഇത്തിരി കുറവുണ്ട്……
കടന്നാക്രമിച്ചു, കടന്നാക്രമിച്ചു എന്നവര്‍ (ഇന്ത്യ) ആവര്‍ത്തിച്ചു പറയുന്നുണ്ടല്ലോ?……….
29-ന് നടന്ന സംഭവമാണോ സര് പറയുന്നത്….. സര്‍ജിക്കല്‍ സ്ട്രൈക്ക്…. അതില്‍ നമ്മുടെ മൂന്ന് പേര് കൊല്ലപ്പെട്ടു…. അങ്ങനെയാണ് ഇതുവരെ ആര്‍മി പുറത്തുവിട്ട വിവരം.
പക്ഷ മുപ്പതോ നാല്‍പ്പതോ പേര് മരിച്ചെന്നാണല്ലോ അവര്‍ പറയുന്നത്….?……
അതെ, അവര്‍ ഒരുപാട് പേര് മരിച്ചെന്ന് പറയുന്നുണ്ട്… കാര്യമായ നാശം ഉണ്ടാക്കിയെന്നാണ് അവര്‍ പറയുന്നത്…എന്നാല്‍ അത്ര വലിയ നാശമില്ല….. പക്ഷേ അവര്‍ ആ രാത്രിയില്‍ അതിര്‍ത്തി കടന്നു സാര്‍……
അതെ, പക്ഷേ അവര്‍ അത്ത്മുഖത്തിലേക്ക് കടന്നോ…..?……
ഇല്ല സര്, ആരും അത്ത്മുഖത്തിലേക്ക് വന്നിട്ടില്ല. പക്ഷേ ലീപ്പയില് രണ്ട് പേരെ കൊന്നു, അദിരയിലും രണ്ട് പേര് കൊല്ലപ്പെട്ടു…….
നിങ്ങളുടെ കണക്കില്‍ എത്രപേര്‍ മരിച്ചു കാണും….?……
സര്, സര്‍ജിക്കല്‍ സ്ട്രൈക്കില്‍….. എന്തായാലും 12-ഓളം പേര് മരിച്ചു കാണും……….
, ഒരു ക്യാമ്പല്ല…. മൊത്തത്തില്‍, ഇതിനെപ്പറ്റിയൊന്നും കാര്യമായ വിവരം പുറത്തു വിട്ടിട്ടില്ല സര്… ആ സ്ഥലങ്ങളൊക്കെ സൈന്യം അടച്ചിട്ടിരിക്കുകയാണ്.
അപ്പോള്‍ എവിടെയൊക്കെയാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നത്….?……
ലീപ്പ, അസ്മാനി, ബീംപ്പര്… ഇതെല്ലാം ആര്‍മി പോസ്റ്റാണ് സര്……….
അപ്പോള്‍ ആര്‍മി പോസ്റ്റില്‍ 12 പേര് കൊല്ലപ്പെട്ടോ….?
അതെ സാര്‍ പന്ത്രണ്ട് പേര് കൊല്ലപ്പെട്ടു……
എന്നിട്ട് എവിടെയാണ് മൃതദേഹങ്ങള്‍ അടക്കിയത്. ……?
ഗ്രാമങ്ങളില്‍ തന്നെയാണ് സര്, എത്ര ശവപ്പെട്ടികളുണ്ടെന്ന് ഞങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്……….
അപ്പോള്‍ പന്ത്രണ്ട് ശവപ്പെട്ടികളുണ്ടായിരുന്നോ….?
അതെ സര്, വെവേറെ സ്ഥലങ്ങളില്‍ നിന്നായി അത്രയും ഉണ്ടായിരുന്നു. കുറച്ചു ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി….
മരണപ്പെട്ടവരുടെ വിവരങ്ങളുണ്ടോ……….?
സര് ലിസ്റ്റ് ഇപ്പോള്‍ വരും……
ഇല്ല സര്, എല്ലാ പേരുമില്ല….. കുറച്ചെണ്ണം കാണും
ഇതെല്ലാം 29-ാം തീയതിയിലേതല്ലേ……?
അതെ സര് എല്ലാം 29-മുതലുള്ളതാണ് ഫയല്‍ ഒന്ന് വായിക്കാമോ………..?
സര്, അവന് (ക്ലര്‍ക്ക്) ഫയല്‍ എല്ലാം കൊണ്ടു വരുന്നുണ്ട്…. 29-ന് കൊല്ലപ്പെട്ടവരുടെ എല്ലാം പേര് ഇതിലുണ്ട്……
ഫയല്‍ കിട്ടിയോ….
കിട്ടി സര്………
എങ്കില്‍ പറയൂ…..?……
(കൊല്ലപ്പെട്ട അഞ്ച് പാക് സൈനികരുടേയും പരിക്കേറ്റ ഒന്‍പത് സൈനികരുടേയും പേര്,റാങ്ക്, സെക്ടര്‍ തുടങ്ങിയ വിവരങ്ങള്‍ ഉദ്യോഗസ്ഥന് പറഞ്ഞതായി ചാനല്‍ വ്യക്തമാക്കുന്നു എന്നാല്‍ ചാനല്‍ നയം അനുസരിച്ച് ഇതവര് പുറത്തു വിട്ടിട്ടില്ല. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ലീപ്പ പോസ്റ്റിന് അടുത്തുള്ള ഒരു പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നു)
ആ ദിവസം എത്രനേരം നീണ്ടു നിന്നു സ്ട്രൈക്ക്?
സര് അത് രാത്രിയിലായിരുന്നു…. മൂന്ന്-നാല് മണിക്കൂറുണ്ടായിരുന്നു… പുലര്‍ച്ചെ രണ്ട് മുതല്‍ നാല്-അഞ്ച് മണിവരെ……
ലോക്കല്‍ ഇന്റലിജന്‍സ് എന്താണ് പറയുന്നത്….?……
സര്, ശവശരീരങ്ങള്‍ ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോയി എന്നാണ് അവര്‍ പറയുന്നത്….. അവരുടെ വീട്ടിലേക്കോ വേറെ എങ്ങോട്ടോ ആണ് കൊണ്ടു പോയത്…….
എത്ര ജിഹാദികള്‍ കൊല്ലപ്പെട്ടു കാണും?
ജിഹാദികളെപ്പറ്റിയുള്ള വിവരങ്ങള്‍ ആര്‍മി പുറത്തു വിടില്ലെന്നാണോ നിങ്ങള്‍ കരുതുന്നത് ……?
അത് പറയുവാന്‍ ബുദ്ധിമുട്ടാണ് സര്……സര്, അത് ചിലപ്പോള്‍… ക്രോസിംഗിന്റെ എണ്ണം വച്ച് (നിയന്ത്രണരേഖയില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറുന്ന സ്ഥലങ്ങളാണ് ക്രോസിംഗുകള്‍) അഞ്ച്-ആറ്……….
എല്ലാം ക്യാമ്പിലും അഞ്ച്-ആറ് പേര് കൊല്ലപ്പെട്ടു കാണുമോ?
അതെ സര്, ക്രോസിംഗിലുണ്ടായിരുന്നവരുടെ എണ്ണം പോലിരിക്കും…. ചിലപ്പോള്‍ നാലോ മൂന്നോ രണ്ടോ ആയിരിക്കാം.
അപ്പോള്‍ ഇന്ത്യന്‍ ഫോഴ്സ് നാല്-അഞ്ച് ക്യാമ്പുകള്‍ ആക്രമിച്ചെങ്കില്‍ 20 പേരെങ്കിലും കൊലപ്പെട്ടു കാണില്ലേ…..?
അത് ബുദ്ധിമുട്ടാണ് സര് പറയാന്‍…. ഇതൊക്കെ അവരുടെ ലോഞ്ചിംഗ് പാഡല്ലെ..
അവരുടെ…… ലഷ്കറീസിന്റെ…….. (ലഷ്കര്‍ ഭീകരര്‍) അപ്പോള്‍ ലഷ്കറീസിനെ നിങ്ങള്‍ ഒപ്പം നിര്‍ത്തുന്നുണ്ടോ………..
ഇല്ല സാര്‍ ഇതൊക്കെ അവരുടെ പണിയാണ് ആര്‍മിയുടെ..
ആരാണ് അവരെ കൊണ്ടുവരുന്നത്?
ആര്‍മിക്കാരാണ് സര്, അതൊക്കെ അവരുടെ കൈയിലാണ്..
അപ്പോള്‍ ശരി..നിങ്ങള്‍ക്ക് ഐഡന്റിറ്റി ഒന്നൂടെ വെളിപ്പെടുത്താമോ,,?
പേര് ഗുലാം അക്ബര്‍, സ്പെഷല്‍ ബ്രാഞ്ച് എസ്പി എന്നിങ്ങനെയാണ് ഈ ചോദ്യത്തിന് നല്കുന്ന മറുപടി
https://audioboom.com/boos/5129781-surgical-strikes-the-telephone-conversation-that-nailed-pakistan-s-lie
Discussion about this post