തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയ്ക്ക് കീഴ്കോടതി നല്കിയ ശിക്ഷ ശരി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാതാവും സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. തുറന്ന കോടതിയില്‍ കേസ് വാദം കേള്‍ക്കണമെന്നും ഗോവിന്ദ ചാമിക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പുന: പരിശോധനാ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
നേരത്തേ കീഴ്കോടതി നല്കിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. ഗോവിന്ദചാമിയ്ക്ക് ബലാത്സംഗത്തിന് ശിക്ഷ നല്കിയ കോടതി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നതിന് ഗോവിന്ദചാമിക്കെതിരേ തെളിവ് ഇല്ല എന്നായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെ തന്നെ റിവ്യൂ പെറ്റീഷന് നല്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
2011 ഫെബ്രുവരി 1 നായിരുന്നു സൗമ്യയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിവിധ കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനം നേരിട്ടിരുന്നു. കേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നായിരുന്നു മിക്ക സംഘടനകളും അഭിപ്രായപ്പെട്ടത്.
കേസുമായി മുമ്പോട്ട് പോയാല്‍ ഗുരുതരമായ പ്രത്യാഘ്യാതങ്ങള് നേരിടേണ്ടി വരുമെന്ന് തനിക്ക് ഭീഷണി സന്ദേശം വന്നതായി സൗമ്യയുടെ മാതാവ് പറഞ്ഞു.
Discussion about this post