ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനു തെറ്റുപറ്റിയെന്ന് സുപ്രീംകോടതി. സൗമ്യ ട്രെയിനില്‍ നിന്ന് ചാടിയതാണോ അതോ സൗമ്യയെ എടുത്തെറിഞ്ഞതാണോ എന്ന കാര്യം കൃത്യമായി വിശദീകരിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. വാദിഭാഗം തന്നെ ഹാജരാക്കിയ രണ്ട് സാക്ഷിമൊഴികളില്‍ സൗമ്യ ട്രെയിനില്‍ നിന്ന് എടുത്തു ചാടിയതായി പറയുന്നു.
എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ പറയുന്നത് സൗമ്യയെ ട്രെയിനില്‍ നിന്ന് എടുത്തെറിഞ്ഞു എന്നാണ്. എവിഡന്‍സ് നിയമം പ്രകാരം ഡോക്ടര്‍മാരുടെ നിഗമനം മാത്രമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിനേക്കാള്‍ സാക്ഷിമൊഴിക്കാണ് പ്രാധാന്യം.
ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ സംസ്ഥാനസര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലെ വിശദമായ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 17ലേക്ക് മാറ്റി.
പ്രോസിക്യൂഷന് ഹാജരാക്കിയ സാക്ഷിമൊഴികളിലെ പാളിച്ചകളാണ് ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സൗമ്യയുടെ മരണത്തിന് കാരണമായെന്ന് പറയുന്ന മുറിവ് ഗോവിന്ദചാമിയുണ്ടാക്കിയതാണോ അതോ അത് വീഴചയിലുണ്ടായതാണോ എന്ന കാര്യത്തിലും പ്രോസിക്യൂഷന് വ്യക്തതയില്ല. 101 ശതമാനം സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഒരാള്‍ക്ക് വധശിക്ഷ വിധിക്കുവാന്‍ സാധിക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post