സനാ: ഹൂതി വിമതര്‍ യമനില്‍ ബന്ധിയാക്കിയ രണ്ട് യുഎസ് പൗരന്മാരെ വിട്ടയച്ചു. ഒമാന്റെ മധ്യസ്ഥത ചര്‍ച്ചയെ തുടര്‍ന്നാണ് ബന്ധികളെ വിട്ടയച്ചത്.
ഇവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. യുഎസ് പൗരന്മാരെ നാട്ടിലേക്കെത്തിക്കാന്‍ യമന്‍ തലസ്ഥാനമായ സനായിലേക്ക് ഒമാന്‍ വിമാനം അയച്ചതായും ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.
Discussion about this post