ആലപ്പുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ച് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ല. സിവില്‍ സര്‍വീസിലെ അഭിമാനമാണ് ജേക്കബ് തോമസ്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും വി എസ് പറഞ്ഞു.
അഴിമതി വീരന്മാര് ജേക്കബ് തോമസിനെതിരെ കുപ്രചാരണം അഴിച്ചു വിട്ടിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവര്‍ അദ്ദേഹത്തെ അനുവദിക്കില്ല. എന്നാല്‍ ഇവരുടെ ശ്രമങ്ങള്‍ ഫലം കാണില്ലെന്നും വി.എസ് പറഞ്ഞു.
സിവില്‍ സര്‍വീസിന് തന്നെ അഭിമാനമാണ് ജേക്കബ് തോമസ്. അദ്ദേഹം സ്ഥാനമൊഴിയേണ്ട ഒരു സാഹചര്യവും നിലനില്ക്കുന്നില്ല. അഴിമതിക്കാരായ കറുത്ത ശക്തികളാണ് അഴിമതിക്കെതിരേ പോരാടുന്ന ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post