ഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ധര്‍മ്മശാലയില്‍ ഏകദിനത്തില്‍ ആറു വിക്കറ്റിന്റെ ജയം നേടിയ അതേ ടീമിനെ തന്നെയാവും നായകന് ധോനി രണ്ടാം മത്സരത്തിനും ഇറക്കുക. ഉച്ചക്ക് 1.30 ന് ഡല്‍ഹി ഫിറോഷ് കോട് ലയിലാണ് മത്സരം.
ഇന്ത്യന്‍ സാഹചര്യങ്ങളുമായി ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത കെയ്ന്‍ വില്യംസണിന്റെ കിവി സംഘത്തിന് ബാറ്റ്സ്മാന്മാരായ ഗുപ്ടിലിന്റെയും, റോസ് ടെയ്ലറിന്റെയും ഫോമില്ലായ്മ വീഴ്ചയാണ്.
Discussion about this post