ഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ചൈനയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് തീരുമാനം. 2017 തുടക്കത്തിലാണ് ദലൈലാമ അരുണാചല്‍ സന്ദര്‍ശനത്തിനെത്തുന്നത്.
അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ ആരു സന്ദര്‍ശിക്കണമെന്ന് തീരുമാനിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണെന്നും വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. നേരത്തെ അമേരിക്കന്‍ സ്ഥാനപതിയുടെ അരുണാചല്‍ സന്ദര്‍ശനത്തിലും ചൈന എതിര്‍പ്പ് അറിയിച്ചിരുന്നു. തര്‍ക്ക പ്രദേശത്ത് അമേരിക്കന്‍ സ്ഥാനപതിയ്ക്ക് പ്രവേശനാനുമതി കൊടുത്തത് നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൈന ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്ന ശക്തമായ സന്ദേശം ഇന്ത്യ നല്കി. ഇപ്പോള്‍ ദലൈലാമയ്ക്ക് സന്ദര്‍ശനാനുമതി നല്‍കിയതിലും ചൈനയ്ക്ക് അതൃപ്തിയുണ്ട്. ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുന്ന ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ ജാംഗ് ജിയേചി ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചേക്കുമെന്നും സൂചനയുണ്ട് .
Discussion about this post