വയനാട്: മാനന്താവാടിയില്‍ സി.പി.എം സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്ക്. മാനന്തവാടിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇവരെ തടയാനെത്തിയ പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
എല്‍.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. വന്‍കിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരുടെ മാത്രം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് നഗരസഭ വിവേചനം കാണിക്കുന്നെന്നാണ് സി.പി.ഐ ആരോപണം. ഇരുവിഭാഗവും ടൗണില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് പരിസരത്ത് തടിച്ചു കൂടിയിരുന്നു. മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Discussion about this post