ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം തൃശ്ശൂര്‍ ജില്ല സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സിറ്റി പോലിസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് ആണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
സ്പെഷല്‍ ബ്രാഞ്ച് എസിപി ബാബുരാജാണ് അന്വേഷണം നടത്തുക.
ഇന്നലെയാണ് വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ പേര് കെ. രാധാകൃഷ്ണന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഇരയുടെ പേര് പറയുന്നതിലെ അധാര്‍മ്മികത മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയന്തന്റെ പേര് പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും പറയാമെന്നായിരുന്നു സിപിഎം ജില്ല സെക്രട്ടറിയുടെ മറുപടി.
സുപ്രിം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം മറികടന്ന കെ. രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെരി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
Discussion about this post