തിരുവനന്തപുരം: ശൈശവ വിവാഹ നിയമന നിരോധന പ്രകാരം ഒരു വര്‍ഷം 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 2015ലെ കണക്കാണിത്. വയനാട് 6, മലപ്പുറം അഞ്ച് എന്നിങ്ങനെയാണ് ശൈശവിവാഹത്തിന്റെ കണക്ക്. മലബാറിലെ തന്നെ പാലക്കാട് ജില്ലകളില്‍ അഞ്ച് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇത്തരം കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ല. അതേസമയം പരാതിയെ തുടര്‍ന്ന് കേസുകള്‍ രജിസ്ട്രര്‍ ചെയ്ത കേസുകളുടെ കണക്കാണിത്. പരാതിയും കേസുമില്ലാതെ നിരവധി ശൈശവ വിവാഹങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് ശിശു ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
Discussion about this post