കോട്ടയം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച ദിവസം ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ ദിനമായി വിശേഷിപ്പിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോട്ടയത്ത് എന്‍.ഡി.എ ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീരമായ പരിഷ്കാര നടപടികളെടുക്കുന്ന ഇത്തരമൊരു സര്‍ക്കാരിന് മാത്രമേ ഇന്ത്യയെ മുന്നോട്ട് നയിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ പിന്‍വലിച്ച ദിവസത്തെ ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ ദിനമായി വിശേഷിപ്പിക്കാം. ഇതെല്ലാം കണ്ട് പകച്ചു നില്ക്കുന്ന കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളോട് സഹതാപമാണ്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇടതു വലതു മുന്നണികള്ക്കാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഘടകകക്ഷി നേതാക്കളും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.
Discussion about this post