ഡല്‍ഹി: രാജ്യത്തെ എ.ടി.എമ്മുകളില്‍ പുതിയ നോട്ടുകള്‍ ലഭിക്കുന്ന തരത്തില്‍ പുന:ക്രമീകരിക്കുന്ന നടപടി നാളെ മുതല്‍ ആരംഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ഇതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പണ ദൗര്‍ലഭ്യത്തിന് അറുതി വരുത്താന്‍ മൈക്രോ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തുടനീളം എ.ടി.എം ശൃംഖല വര്‍ധിപ്പിക്കും. എ.ടി.എമ്മുകളില്‍ പണം നിറക്കുന്ന നടപടി ഊര്‍ജിതമാക്കും. പോസ്റ്റ് ഓഫിസുകള്‍ക്ക് കൂടുതല്‍ പണം അനുവദിക്കുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു. പുന:ക്രമീകരണം പൂര്‍ത്തിയായാല്‍ എ.ടി.എമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന കൂടിയ തുക 2,500 ആകും. ഇപ്പോള്‍ ഇത് 2,000 ആണെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശക്തികാന്ത ദാസ് അറിയിച്ചു. പുതിയ നോട്ടുകളും ലഭിക്കുന്ന തരത്തില്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ പ്രത്യേക കര്‍മസേനയെ നിയമിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
Discussion about this post