കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സക്കീര്‍ ഹുസൈന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഒരാഴ്ചക്കകം കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കി. സംഭവത്തിനു പിന്നിലെ ഗൂഡാലോചന പുറത്തു വരേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സക്കീറിനായി ശക്തമായ തെരച്ചിലാണ് പോലീസ് നടത്തുന്നത്. കളമശേരിയില്‍ തന്നെ സക്കീറുണ്ടെന്ന വിവരങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം സക്കീറിനെ കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
Discussion about this post