ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ സ്വന്തമായി ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് തുടങ്ങുന്നു. ‘ഖലീഫബുക്ക്’-എന്നാണ് വെബ്സൈറ്റിന്റെ പേര്. ഇസ്ലാമിക സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ജിഹാദികളെ ഒരു വേദിയില്‍ ഒരുമിപ്പിക്കുകയുമാണ് സൈറ്റിന്റെ ലക്ഷ്യം.
സൈറ്റ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും, പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പകുതി പൂര്‍ത്തിയായ സൈറ്റിന്റെ സ്ക്രീന്‍ ഷോട്ടും പുറത്ത് വിട്ടിട്ടുണ്ട്. ഇംഗ്ലീഷ്,ജര്‍മ്മന്‍, സ്പാനിഷ്,ഇന്തോലേഷ്യന്, ടര്‍ക്കിഷ്.ജാവാനിസ്, പോര്‍ച്ചൂഗീസ് ഭാഷയില്‍ പോര്‍ട്ടല്‍ ലഭ്യമാകും. അതേസമയം വെബ്സൈറ്റ് അറബിക് ഭാഷയിലുണ്ടോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
സൈബര്‍ യുദ്ധത്തിന്റെ ഭാഗമായി അജ്ഞാത ഹാക്കര്‍മാര്‍ ഐസിസിന്റെ നിരവധി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നു. ചാര്‍ളി ഹെബ്ദോ അക്രമത്തിന് ശേഷം നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഐസിസിന്റെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ പുറത്തിറക്കാന്‍ തീരുമാനിച്ചത്.
Discussion about this post