ഡല്‍ഹി : ആംആദ്മി പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്രയാവിനെയും , പ്രശാന്ത് ഭൂഷണെയും പാര്‍ട്ടിക്കുള്ളില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പാര്‍ട്ടിയില്‍ അച്ചടക്ക ലംഘനം നടത്തിയവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എഎപി എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു. എല്ലാവര്ക്കും ഇതൊരു പാഠമാകമാകണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എമാരുടെ കത്ത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഇന്നലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തില്‍ ഇരുവര്‍ക്കുമെതിരെ കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പ്രശാന്ത് ഭൂഷണ് പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് പ്രചരണത്തിന് ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടതായി കത്തില്‍ ആരോപിക്കുന്നുണ്ട്. പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്ശനങ്ങല് ഉന്നയിച്ച ഇരു നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം
Discussion about this post