കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആറാഴ്ച പാലാരിവട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സക്കീറിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. നേരത്തേ ഹൈക്കോടതി സക്കീറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ അന്വേഷണത്തില്‍ സക്കീറിന്റെ കസ്റ്റഡി അനിവാര്യമാണെന്നും മാത്രമല്ല പ്രതിയുടെ പേരിലുളള ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യാപേക്ഷ അന്ന് തള്ളിയത്. നേരത്തെ കീഴ് കോടതിയും സക്കീറിന് ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ പ്രതിയായ ശേഷം മൂന്ന് ആഴ്ചയോളം ഒളിവിലായിരുന്ന സക്കീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പോലീസില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയെയും സര്‍ക്കാര്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു.
Discussion about this post