കൊച്ചി: ആദ്യ സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്ന് വര്‍ഷം വീതം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിച്ചു. കേസിലെ മറ്റു പ്രതികളായ ശാലു മേനോന്, അമ്മ കമലാദേവി, ടീം സോളാറിലെ ജീവനക്കാരനായ മണിമോന്‍ എന്നിവരെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെതാണ് വിധി. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ബിജുവും സരിതയും. വഞ്ചനാകുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
സോളാര്‍ കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്. സോളാര്‍ പാനല്‍ സ്ഥാപിക്കാനായി പെരുമ്പാവൂര്‍ സ്വദേശിയായ സജ്ജാദില് നിന്ന് 40 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
Discussion about this post