ഡല്‍ഹി: പ്രമുഖ ആം ആദ്മിനേതാവും, വനിത പ്രവര്‍ത്തകയുമായ അഞ്ജലി ഡമാനിയ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഡമാനിയ പാര്‍ട്ടി വിട്ടത്.
2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് രാജി. ഇതുമായി ബന്ധപ്പെട്ട വീഡിയോ ടേപ്പ് മുന്‍ എം.എല്‍.എയായ രാജേഷ് ഗാര്‍ഗ് പുറത്ത് വിട്ടതിന് പിന്നാലെയാണ് കേജ്രിവാളിന്റെ വിശ്വസ്തരുടെ കൂട്ടത്തില്‍ പ്രധാനിയായി അറിയപ്പെടുന്ന അഞ്ജലിയുടെ രാജി.
‘ഇതു പോലുള്ള വിഡ്ഢിത്വത്തിന് കൂട്ട് നില്‍ക്കാനല്ല ഞാന്‍ ആം ആദ്മിയില്‍ ചേര്‍ന്നത്. ഞാനദ്ദേഹത്തെ വിശ്വസിച്ചു, പിന്തുണച്ചത് കെജ്രിവാളിന്റെ നയങ്ങളെയാണ് കുതിരക്കച്ചവടത്തെയല്ല’-അഞ്ജലി ഡമാനിയ പ്രതികരിച്ചു.
പാര്‍ട്ടി വിടുന്നുവെന്ന അഞജ്ലിയുടെ പ്രഖ്യാപനം പുറത്ത് വന്നതിന് ശേഷം മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്രയാദവും, പ്രശാന്ത് ഭൂഷണനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു തുറന്ന കത്ത് എഴുതിയിട്ടുണ്ട്.
പാര്‍ട്ടി വിടുന്നത് ഒഴിവാക്കി പാര്‍ട്ടിയില്‍ എന്ത് സംഭവിക്കുന്നുവെന്ന് അറിയുന്നത് വരെ കാത്തിരിക്കാന്‍ കത്തില്‍ നിര്‍ദ്ദേശിച്ചതായി യോഗേന്ദ്രയാദവ് പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ശ്രമിച്ചുവെന്ന് കാണിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കിയിരുന്നു.
യോഗേന്ദ്രയാദവിനും, പ്രശാന്ത് ഭൂഷണും എതിരായ നടപടികള്‍ വലിയ വിമര്ശനത്തിനിടയാക്കിയിരിക്കെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എഎപിയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
Discussion about this post