ലാഹോര്‍: ഭീകരവാദം ഇല്ലാതാക്കിയില്ലെങ്കില്‍ പാക്കിസ്ഥാന് പത്തു കഷണമാകുമെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ ജമാഅത്തുദ്ദവ തലവന്‍ ഹാഫിസ് സയീദ്. പ്രസ്താവന യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് സയീദ് പറഞ്ഞു.
രാജ്നാഥിന്റെ വെല്ലുവിളി സ്വീകരിക്കുന്നു. വെടിനിര്‍ത്തല്‍ രേഖയെ നിയന്ത്രണരേഖയായി അംഗീകരിക്കില്ലെന്നും സയീദ് പറഞ്ഞു. ലാഹോറിലെ നാസര്‍ ബാഗില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സയീദ്.
പാക്കിസ്ഥാനെ തകര്‍ക്കുന്നതിനെ കുറിച്ചാണ് രാജ്നാഥ് സംസാരിക്കുന്നത്. എന്നാല്‍ സര്‍താജ് അസീസ് യാതൊന്നും മിണ്ടിയിട്ടില്ല. 1971 ലെ പാക്കിസ്ഥാനല്ല ഇപ്പോഴുള്ളതെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. ഇന്ന് പാക്കിസ്ഥാന് ലോകത്ത് ഏറ്റവും ശക്തമായ മുസ്ലിം രാജ്യമാണ്. ആണവായുധം കൈവശമുള്ള രാജ്യം – സയീദ് പറഞ്ഞു.
Discussion about this post