ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 പേര് മരിച്ചു. 50ലധികം പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ബെര്‍ലിനില്‍ രണ്ടാം ലോക യുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമായിരുന്നു സംഭവം.
അമിത വേഗത്തിലെത്തിയ ലോറി ആളുകള്‍ക്കുമേല്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ബെര്‍ലിന്‍ പൊലീസ് അറിയിച്ചു. ഡ്രൈവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ആള് കൊല്ലപ്പെട്ടു. മനഃപൂര്‍വമുള്ള ആക്രമണമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
തീവ്രവാദി ആക്രമണമാണെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാന്‍ ജര്‍മന്‍ പൊലീസ് ട്വിറ്ററിലൂടെ ജാഗ്രതാ നിര്‍ദേശം നല്കി.
കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ഭീകരാക്രമണത്തില്‍ 86 പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post