ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലുള്ള ക്രിസ്മസ് മാര്‍ക്കറ്റില്‍ ട്രക്ക് ഇടിച്ചു കയറ്റി പന്ത്രണ്ട് പേരുടെ മരണത്തിന് കാരണമായ കൂട്ടക്കൊല നടത്തിയത് പാക്കിസ്ഥാന് സ്വദേശിയെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ ദിനപത്രം ബില്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നവേദ്. ബി. എന്ന 23 വയസുകാരനാണ് ഡ്രൈവര്‍. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ജര്‍മനിയില്‍ എത്തിയതെന്നും ബില്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെര്‍ലിനിലെ കെയ്സര്‍ വില്‍ഹം പള്ളിക്ക് സമീപമുള്ള മാര്‍ക്കറ്റിലായിരുന്നു അപകടം. ആക്രമണത്തില്‍ 12 പേര് മരിക്കുകയും 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. ഭീകരാക്രമണമെന്ന സംശയത്തിലാണ് പോലീസ്.
Discussion about this post