യുപിയില്‍ സമാജ് വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണ്ണമായാണ് അഖിലേഷ് യാദവും മുലായവും തെരഞെടുപ്പിനെ നേരിടുന്നതെങ്കില്‍ ബിജെപി വിജയിക്കുമെന്ന് സര്‍വ്വേ ഫലം. അഖിലേഷിന് കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാനായില്ലെങ്കിലും ബിജെപി നേട്ടം കൊയ്യുമെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.
അഖിലേഷ്-മുലായം പിളര്‍പ്പ് യാഥാര്‍ത്ഥ്യമായാല്‍ ബിജെപി ഏറെ മുന്നിലെത്തുമെന്നാണ് സര്‍വ്വേ കണ്ടെത്തുന്നു ബിജെപി 158 മുതല്‍ 168 സീറ്റഉകള് നപെ നേടി ഒന്നാമത്തെ കക്ഷിയാകുമെന്നാണ് പ്രവചനം. അങ്ങനെ എങ്കില്‍ ബിഎസ്പി 110 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു. എസ്പി 82-90, കോണ്‍ഗ്രസ് 14-20 എന്നിങ്ങനെയാണ് പ്രവചനം
അഖിലേഷ് കോണ്‍ഗ്രസിനോടൊപ്പം സഖ്യം ഉണ്ടാക്കിയാലും ബിജെപി മുന്നിലെത്തും. എസ്പി 133 മുതല്‍ 143 സീറ്റുകള്‍ നേടും. ബിജെപി 138-148 സീറ്റുകള്‍ വരെയും ബിഎസ്പി 105-115 സീറ്റുകളും നേടിയേക്കാം. മുലായം കേവലം 2 മുതല്‍ 8 സീറ്റിലേക്ക് ചുരുങ്ങും.
ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കമെല്ലാം മാറ്റിവെച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്ക് വിജയിക്കാമെന്നും സര്‍വേ ഫലം പറയുന്നു. ഒരുമിച്ചു നിന്നാല്‍ സമാജ്വാദി പാര്‍ട്ടിക്ക് 14-155 സീറ്റുകള്‍ നേടി മുന്നിലെത്തും. ബിജെപി 125-133 സീറ്റുകള്‍ നേടാം. ബിഎസ്പി 93-103 സീറ്റുകളും കോണ്‍ഗ്രസിന് 13 മുതല്‍ 19 സീറ്റുവരെയും നേടാമെന്നും സര്‍വ്വേ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കൂടുതല്‍ പേരും പരിഗണിക്കുന്നത് അഖിലേഷ് യാദവിനെയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വെക്കാതെയാണ് ബിജെപി രംഗത്തുള്ളത്.
GRAPHICS: यूपी में एबीपी न्यूज़ के ओपिनियन पोल में कौन मार रहा है बाजी?#कौनबनेगामुख्यमंत्रीhttps://t.co/ipduIZNC5o pic.twitter.com/MvD7btDHkM
— ABP LIVE (@abplive) January 3, 2017
Discussion about this post