ഡല്‍ഹി: സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്കി. കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധി തിരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്കിയ പുനപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് തിരുത്തല്‍ ഹര്‍ജി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post