തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിലാണ് വി എസ് അച്യുതാനന്ദന് ആവശ്യമുന്നയിച്ചു.കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാതെ വിഎസ് മടങ്ങി.
അതേസമയം, വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന ഘടകത്തിന് കടുത്ത എതിര്‍പ്പാണ് ഉള്ളത്. വിഎസിനെതിരായ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകാനാണ് സാധ്യത. രണ്ടു ദിവസമായി നടക്കുന്ന കേന്ദ്രകമ്മിറ്റിയുടെ അജന്‍ഡയില്‍ പിബി കമ്മീഷന് റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസവും ചര്‍ച്ചയ്ക്കെടുത്തിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ കേന്ദ്ര കമ്മിറ്റി അവസാനിക്കും. റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യണമെന്ന നിലപാടില്‍ത്തന്നെയാണു വി.എസ്. അച്യുതാനന്ദന്.
Discussion about this post